Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hospital.

Pathanamthitta

ബി​ലീ​വേ​ഴ്സ് ആശുപത്രിയിൽ സി-​പാ​ത്ത് 2026 ഏ​ക​ദി​ന സ​മ്മേ​ള​നം നടന്നു

തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള‌​ജ് ആ​ശു​പ​ത്രി​യി​ലെ ക്ലി​നി​ക്ക​ൽ ഹെ​മ​റ്റോ​ള​ജി വി​ഭാ​ഗം, ഇ​ന്ത്യ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കേ​ര​ള സ്റ്റേ​റ്റ് ബ്രാ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ച് സി-​പാ​ത്ത് 2026 ഏ​ക​ദി​ന സ​മ്മേ​ള​നം ന​ട​ന്നു. ഹെ​മ​റ്റോ​ള​ജി, ബോ​ൺ മാ​രോ ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ലെ ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​യും രോ​ഗീ​പ​രി​ച​ര​ണ​ത്തി​ലെ മി​ക​വും ല​ക്ഷ്യ​മി​ട്ടാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ഡോ. ​ജോ​ർ​ജ് ചാ​ണ്ടി മ​റ്റീ​ത്ര സി-​പാ​ത്ത് 2026 ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ - കേ​ര​ള സ്റ്റേ​റ്റ് ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​പി. ജ​യ​ശേ​ഖ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ൺ വ​ല്യ​ത്ത്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഏ​ബ​ൽ കെ. ​സാ​മു​വ​ൽ, ജോ​ൺ​സ​ൺ, ക്ലി​നി​ക്ക​ൽ ഹെ​മ​റ്റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ചെ​പ്സി സി. ​ഫി​ലി​പ്പ്, ക്ലി​നി​ക്ക​ൽ ഹെ​മ​റ്റോ​ള​ജി അ​സോ​സി​യേ​റ്റ് ഡോ. ​ആ​കാ​ശ് ചോ​ഴ​ക്കാ​ട്, ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഗ്രേ​സ് മേ​രി ജോ​ൺ, നി​ർ​മ​ല കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​സു​ജ ഏബ്ര​ഹാം, ഡോ. ​സൂ​ര്യ സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ൾ, ഡോ​ക്ട​ർ​മാ​ർ, ഫാ​ർ​മ​സി വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ര​ട​ക്കം ഇ​രു​നൂ​റി​ന​ടു​ത്ത് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.ഹെ​മ​റ്റോ-​ഓ​ങ്കോ​ള​ജി ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് മും​ബൈ ടാ​റ്റാ മെ​മ്മോ​റി​യ​ൽ സെ​ന്‍റ​റി​ലെ റി​സ​ർ​ച്ച് ഫെ​ലോ ഡോ. ​തോ​മ​സ് ഐ​പ്പ് ക്ലാ​സ് ന​യി​ച്ചു.

Latest News

Corehub Up